തനിക്കെതിരായ നാണംകെട്ട നടപടിയാണ് ഇംപീച്ച്‌മെന്റെന്ന് ട്രംപ്

single-img
19 December 2019

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നടപടിയില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരേയുള്ള നാണംകെട്ട നടപടിയാണിതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഏകപക്ഷീയമായ നടപടിയാണിത്.താനും ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണങ്ങളില്‍ തെളിവില്ല. ട്രംപ് പറഞ്ഞു ജനാധിപത്യത്തിനു മേല്‍ ഡെമോക്രാറ്റുകള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


ഡൊണാള്‍ഡ് ട്രംപിനെതിരേ ജനപ്രതിനിധി സഭയാണ്
ഇംപീച്ച്‌മെന്റ് പാസ്സാക്കിയത്‌. പ്രതിനിധി സഭയ്ക്ക് പിന്നാലെ സെനറ്റില്‍ കൂടി ട്രംപിന് വിചാരണ നേരിടേണ്ടി വരും. ഇവിടെ ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് ഭുരിപക്ഷമുണ്ട് എന്നതാണ് പ്രതീക്ഷ. അമരിക്കന്‍ ജനതയെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനപ്രതിനിധി സഭയുടെ തെറ്റ് സെനറ്റ് തിരുത്തുമെന്നുമാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം. അമേരിക്കന്‍ പ്രതിനിധിസഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.