റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ യാത്ര;ചോദ്യം ചെയ്ത ടിടിഇയ്ക്ക്ക്രൂരമര്‍ദ്ദനം,യാത്രക്കാര്‍ പൊലീസുകാരെ പിടികൂടി ആര്‍പിഎഫിന് കൈമാറി

single-img
19 December 2019

കൊച്ചി: ജനശതാബ്ദി ട്രെയിനില്‍ റിസര്‍വേഷനില്ലാതെ ജനറല്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയ്ക്ക് പൊലീസുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍ തിരുവനനന്തപുരം ജനശതാബ്ദിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ ട്രെയിനില്‍ കയറി. ഇവരുടെ പക്കല്‍ റിസര്‍വേഷന്‍ ടിക്കറ്റുകളുണ്ടായിരുന്നില്ല.

ജനറല്‍ ടിക്കറ്റില്‍ യാത്ര അനുവദിക്കില്ലെന്നും പിഴ ഈടാക്കുമെന്നും ടിടിഇ പറഞ്ഞതാണ് ഇവരെ രോഷാകുലരാക്കിയതെന്നും തുടര്‍ന്ന് രണ്ട് പൊലീസുകാരും ചേര്‍ന്ന് ടിടിഇയെ മര്‍ദ്ദിച്ചുവെന്നും യാത്രികര്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ ടിടിഇ സത്യേന്ദ്രകുമാര്‍ മീണ ബോധരഹിതനാവുകയും ചെയ്തു. സംഭവസമയം കമ്പാര്‍ട്ട്‌മെന്റിലുണ്ടായ യാത്രക്കാര്‍ ചേര്‍ന്ന് പൊലീസുകാരെ തടഞ്ഞുവെക്കുകയും ട്രെയിന്‍ എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ആര്‍പിഎഫില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇരുവരെയും ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.