സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

single-img
19 December 2019

വയനാട്: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം കോടതി മരവിപ്പിച്ചു. ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടത്.ജനുവരി ഒന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസ മഠം പുറത്താക്കിയത്. ഇതിന് എതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനടക്കം അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.