നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ; രാമചന്ദ്ര ഗുഹയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഗായിക സിതാര

single-img
19 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. പ്രതിഷേധം നടത്തുന്നവർക്കെതിരെ പോലീസ് ഗുണ്ടായിസവും നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് നടപടിയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.

കേന്ദ്ര സർക്കാർ നിയമത്തിനെതിരെ ബംഗളൂരുവില്‍ പ്രതിഷേധം നടത്തിയ ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് സിതാര പ്രതികരിച്ചിരിക്കുന്നത്. മുൻപും പൗരത്വ ഭേദഗതി ബില്ലിനെതിരെ സിത്താര കൃഷ്ണകുമാര്‍ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഗുഹയെ പോലീസ് \ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്താണ് സിത്താര പ്രതിഷേധം അറിയിക്കുന്നത്. ‘നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ’ എന്നാണ് സിത്താര എഴുതിയിരിക്കുന്നത്.