രാജ്യമാകെ പ്രതിഷേധം വ്യാപിക്കുന്നു; ലക്‌നൗവില്‍ പോലീസ് വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു

single-img
19 December 2019

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യമെങ്ങും വ്യാപിക്കുകയാണ്. ലക്‌നൗവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ട് പുറത്തുവന്നു. പ്രതിഷേധം നടത്തിയ മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതേസമയം ഇയാൾ പോലീസ് വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിക്കുന്നു. മുഹമ്മദിന്റെ വയറിലായിരുന്നു വെടിയേറ്റത്.

നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

പ്രക്ഷോഭകാരികൾ ഇന്ന് ലക്‌നൗവില്‍ നിരവധി വാഹനങ്ങള്‍ അഗ്നിനിക്കിരയാക്കി. മുൻപ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ലക്‌നൗ നഗരത്തിലെ ഓള്‍ഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.