വാളയാറില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ കസ്റ്റഡിയില്‍

single-img
19 December 2019

പാലക്കാട്: വാളയാറില്‍ എട്ടുവയസ് പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. വാളയാര്‍ സ്വദേശി സുബ്രഹ്മണ്യന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.ഈ മാസം 7ാം തീയതിയാണ് സംഭവം നടന്നത്.

സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം തുറന്നു പറയുകയായിരുന്നു.തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പ്രതിയായ സുബ്രഹ്മണ്യന്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഒളിവില്‍ പോകുകയായിരുന്നു.ഇന്നലെ രാത്രി വാളയാറിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.