ലോട്ടറി നികുതി ഏകീകരിച്ച് ജിഎസ്ടി കൗണ്‍സില്‍; കേരള സര്‍ക്കാരിന് വന്‍ നഷ്ടം

single-img
19 December 2019

ദില്ലി: സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാര്‍ നടത്തുന്ന മറ്റ് സംസ്ഥാന ലോട്ടറികള്‍ക്കും നികുതി 28% ഏകീകരിച്ച് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം.കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ജിഎസ്ടി കൗണ്‍സില്‍ നികുതി ഏകീകരിച്ചത്. പുതിയ തീരുമാനത്തോടെ സംസ്ഥാനങ്ങള്‍ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12% മറ്റുള്ളവയ്ക്ക് 28% ആയിരുന്നു നികുതി. ഇത് 28% ഏകീകരിച്ചതോടെ മിസോറം,സിക്കിം,നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്‌ല ലോട്ടറികള്‍ക്കും സംസ്ഥാന ലോട്ടറികള്‍ക്കൊപ്പം മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ലോട്ടറിയില്‍ നിന്ന് ലാഭം കുറയുന്നത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.നികുതി ഏകീകരണം സംബന്ധിച്ച് കേരളം ചര്‍ച്ചകള്‍ ആവശ്യപ്പെട്ടതോടെ വോട്ടെടുപ്പ് നടന്നു. എന്നാല്‍ പതിനേഴ് വോട്ടുകള്‍ ഏകീകരണത്തിന് അനുകൂലവും ഏഴ് വോട്ടുകള്‍ എതിര്‍ത്തും ലഭിച്ചു.പുതിയ തീരുമാനം മാര്‍ച്ച് മാസം മുതല്‍ പ്രാബല്യത്തിലാകും. ഇത് സംസ്ഥാന സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തുക.