പൗരത്വ നിയഭേദഗതിക്കെതിരെ രാജ്യം ഒന്നിക്കുന്നു; ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം

single-img
19 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്.ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യ വ്യാപക പ്രതിഷേധവും ഇന്ന് നടക്കും.ഡല്‍ഹിയില്‍ ഇന്ന് 12 മണിക്ക് തുടങ്ങുന്ന പ്രതിഷേധ റാലി ഷഹീദ് പാര്‍ക്കില്‍ അവസാനിക്കും. സിപിഎം,സിപിഐ,സിപിഎംഎല്‍,ആര്‍എസ് പി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതു സംഘടനകളാണ് പ്രതിഷേധ ത്തില്‍ പങ്കെടുക്കുന്നത്.

ഇതിനു പുറമേ ബിഹാര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ വദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.മുംബൈയില്‍ ക്രാന്തി മൈതാനിയില്‍ സ്റ്റുഡന്‍സ് എഗെയ്ന്‍സ്റ്റ് ഫാസിസം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലാല്‍ കിലാ മാര്‍ച്ച് നടക്കും.
പ്രതിഷേധത്തെ നേരിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.