ക്യാംപസുകളിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
19 December 2019

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ മലയാളികളായ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായിക ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ അക്രമിക്കപ്പെടുന്നതില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. ഇവരുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. കേരളാ സര്‍ക്കാരിനും അതേ വികാരമാണ്. ഇതുപോലുള്ള അക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കേരളീയ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ…

Posted by Chief Minister's Office, Kerala on Thursday, December 19, 2019