പൗരത്വഭേദഗതി;ബംഗളുരുവില്‍ നിരോധനാജ്ഞ, പ്രതിഷേധക്കാര്‍ക്ക് അനുമതിയില്ല

single-img
19 December 2019

ബംഗളുരു: പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ബംഗളുരു അടക്കമുള്ള ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഡിസംബര്‍ 21 രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മേ അറിയിച്ചു.

മംഗളുരുവില്‍ ബുധനാഴ്ച രാത്രി ഒന്‍പത് മണിമുതല്‍ വെളഅളിയാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കാനിരിക്കെയാണ് മുന്‍കരുതല്‍ നടപടി. ബംഗളുരിവില്‍ പ്രതിഷേധറാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. റാലിയ്ക്കായി രണ്ട് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ അനുവാദം ചോദിച്ചെങ്കിലും പൊലീസ് നല്‍കിയില്ല. നിയമം ലംഘിച്ച് പ്രതിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.