ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീയൊരുക്കി ചെങ്ങന്നൂര്‍; വന്‍ രാഷ്ട്രങ്ങളോട് മത്സരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി കേരളവും

single-img
19 December 2019

ചെങ്ങന്നൂര്‍: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡു നേടിയിരിക്കുകയാണ് ചെങ്ങന്നൂര്‍. ആദ്യ ഗിന്നസ് റെക്കോര്‍ഡ് നേടി അഞ്ചു വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് വീണ്ടും ഈ സുവര്‍ണ നേട്ടം കൈവരിച്ചത്.

ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ… എന്റെ ചെങ്ങന്നൂർ ലോകത്തിന്റെ നിറുകയിൽ

Posted by Sobhana George on Wednesday, December 18, 2019

മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന മിഷന്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തിലാണ് ലോകറെക്കോര്‍ഡ് നേടിയ ക്രിസ്തുമസ് ട്രീ നിര്‍മ്മിച്ചത്.