ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെ വിട്ടയച്ചു

single-img
19 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെഡൽഹിയില്‍ പ്രതിഷേധിച്ച ഇടതുപക്ഷ പാർട്ടികളുടെ മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ എന്നിവരെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. ഡൽഹി പോലീസായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതിരുന്നത്.

ഡല്‍ഹിയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സേവനങ്ങള്‍ റദ്ദ് ചെയ്യുന്നതായി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇന്ന് ചരിത്രകാരനായ രാംചന്ദ്ര ഗുഹ ഉള്‍പ്പെടെ നിരവധി പ്രതിഷേധക്കാരെ ബെംഗളൂരുവിലെ ടൗണ്‍ഹാളില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.