കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയ ഡല്‍ഹിയില്‍ സൗജന്യ വൈഫൈ നല്‍കി കെജ്രിവാള്‍

single-img
19 December 2019

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേകാര്‍ക്കും ആശ്വാസമേകുന്ന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാർ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് വിലക്കിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൽ സൗജന്യ വൈഫൈ പദ്ധതി ആരംഭിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എല്ലാവര്‍ക്കും തന്നെ വൈഫൈ സംവിധാനം ഉപയോഗപ്പെടുത്താം.

അതേപോലെ തന്നെ, കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും കെജ്രിവാള്‍ പ്രതികരിച്ചു. നിലവിൽ നടക്കുന്ന അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. അതിൽ പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. അതിനാൽ തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

തലസ്ഥാനത്തെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങള്‍ക്കുള്ളതെന്ന് കെജ്രിവാള്‍ ചോദിക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. ഇതിൽ ബിജെപിയാണ് പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.