‘ജനാധിപത്യ രാജ്യത്ത് സമാധാനമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല’;പ്രിയങ്ക ചോപ്ര

single-img
19 December 2019

പൗരത്വ ഭേദഗതിയെ എതിര്‍ത്ത് രാജ്യത്ത് പ്രക്ഷോഭം ശക്തി പ്രാപിക്കുമ്പോള്‍ സിനിമാ ലോകവും അതില്‍ നിന്ന് മാറി നില്‍ക്കുന്നില്ല. ഇപ്പോഴിതാ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് പ്രതികരണവുമായി രംഘത്തെത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ പ്രതികരണം അറിയിച്ചത്.

”എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്‌നമാണ്. അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്.ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്ബോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും”. പ്രിയങ്ക കുറിച്ചു.  ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥി സമരത്തെ പോലീസ് നേരിട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.