ബിജെപി ഭരണം നരഭോജികള്‍ക്ക് സമാനം; ഡൽഹിയിലേത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: അഭിഷേക് മനുസിങ്‌വി

single-img
19 December 2019

അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ഡൽഹിയിൽ ഇപ്പോൾ നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസിങ്‌വി. ‘നമ്മുടെ രാജ്യതലസ്ഥാനമാണ് ഡല്‍ഹി . ഇവിടെ ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.

സർക്കാർ നിര്‍ദേശ പ്രകാരം ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചു. ഇതേപോലെ തന്നെ കര്‍ണ്ണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലും അസമിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ഇവിടെ നടക്കുന്നത് ബിജെപി ഭരണമല്ല. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ബിജെപിയുടെ ഭരണം നരഭോജികള്‍ക്ക് സമാനമാണെന്നും’; ഡൽഹിയില്‍ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.