സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ; ക്ലിഫ് ഹൗസില്‍ 26 ലക്ഷം ചെലവഴിച്ച് സ്വിമ്മിങ്പൂള്‍ നവീകരണം

single-img
18 December 2019

കേരളത്തിലും സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വന്‍തുക ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതിയില്‍ നീന്തല്‍കുള നവീകരണം. 26 ലക്ഷം രൂപചെലവഴിച്ചാണ് ക്ലിഫ് ഹൗസിലെ നീന്തല്‍കുളം ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നവീകരിച്ചത്. നീന്തല്‍കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രം 18ലക്ഷം രൂപയും അനുബന്ധ അറ്റകുറ്റപ്പണികള്‍ക്ക് 8 ലക്ഷംരൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നവീകരണ കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തില്‍ മന്ത്രിമാരുടെ ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നീന്തല്‍കുളത്തിനായി മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെ ഇത്രയും വലിയ തുക ചെലവഴിച്ചതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നീന്തല്‍കുളം നിര്‍മിച്ചത്.