പൗരത്വഭേദഗതി; ചീഫ് ജസ്റ്റിസ്റ്റിന്റെ ബെഞ്ചില്‍ ഇന്ന് 60 ഓളം ഹര്‍ജികള്‍ പരിഗണനയ്ക്ക്

single-img
18 December 2019

ദില്ലി: പൗരത്വഭേദഗതിക്ക് എതിരെ വിവിധ പാര്‍ട്ടികളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ഇന്ന് പരിഗണനയ്ക്ക് എത്തുന്നത് അറുപതോളം ഹര്‍ജികളാണെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ജിക്കാര്‍ക്കായി അഡ്വ കപില്‍ സിബലായിരിക്കും വാദങ്ങള്‍ നയിക്കുക. ഹര്‍ജികളില്‍ വാദം കേള്‍ക്കാനാണ് കോടതി തീരുമാനമെടുക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ ബെഞ്ച് സ്വീകരിക്കുക.

ഇന്ത്യന്‍യൂനിയന്‍ മുസ്ലിംലീഗ്, കേരള മുസ്ലിം ജമാഅത്ത് കാന്തപുരം വിഭാഗം,ലോക് താന്ത്രിക് യുവജനതാദള്‍,ഡിവൈഎഫ്‌ഐ,എസ്ഡിപിഐ,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര,ടിഎന്‍ പ്രതാപന്‍,ജയ്‌റാം രമേശ് ,അസം അഭിഭാഷക അസോസിയേഷന്‍,അസം പ്രദേശ് കോണഅ#ഗ്രസ് കമ്മറ്റി,ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്,മുസ്ലിം അഭിഭാഷക അസോസിയേഷന്‍ അടക്കമുള്ളവരാണ് പൗരത്വഭേദഗതിക്ക് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൗരത്വഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തര സ്റ്റേ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.