പൗരത്വ നിയമം: കണ്ണൂർ മമ്പറത്ത് വിദ്യാർഥി മാർച്ചിന് നേരെ ആര്‍.എസ്​.എസ്​ ആക്രമണം

single-img
18 December 2019

/rss-workers-beat-up-students-in-kannur-protesting-against-caa

കണ്ണൂര്‍: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം. മമ്പറം ഇന്ദിരാഗാന്ധി കോളെജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

സംഭവത്തിൽ 25ഓളം വിദ്യാര്‍ഥികള്‍ക്ക്​ പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്പറം പള്ളിക്ക് സമീപത്തുവെച്ച് വിദ്യാർത്ഥികളുടെ മാർച്ചിനു നേരെ സോഡാ കുപ്പികളും കല്ലും അക്രമികൾ വലിച്ചെറിഞ്ഞു. സംഘമായി എത്തി വിദ്യാർഥികളെ മർദ്ദിക്കുകയും ചെയ്തു.

ജാമിഅ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു വിദ്യാര്‍ഥികള്‍ സംയുക്തമായി മാര്‍ച്ച് നടത്തിയത്. കോളെജ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു പ്രതിഷേധം.