പൗരത്വ നിയമഭേധഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു; രാപ്പകല്‍ സമരവുമായി വിദ്യാര്‍ഥികള്‍

single-img
18 December 2019

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുന്നു. സര്‍വകലാ ശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.അസാമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണി മുടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായ ഡല്‍ഹിയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.

മദ്രാസ് സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരത്തിലാണ്. നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.ഐഐടി ക്യാംപസുകള്‍ ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലകളിലും പ്രതിഷേധം തുടരുകയാണ്.വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലണമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് കാരണമായി. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരുമ്പോഴും നിലപാടിലുറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.