വീണ്ടും കരയിച്ച് സവാള വില; കിലോയ്ക്ക് 160 രൂപ

single-img
18 December 2019

സംസ്ഥാനത്ത് സവാള വില വീണ്ടും വര്‍ധിക്കുന്നു.കിലോ 160 രൂപയ്ക്കാണ് ഇപ്പോള്‍ സവാള വില്പന നടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ വില 100 രൂപവരെ എത്തിയിരുന്നു. പെട്ടന്നാണ് കുതിച്ചുയര്‍ന്നത്. സവാളയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്.