നിര്‍ഭയ കേസ്; പ്രതിയുടെ ഹര്‍ജി തള്ളി,വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

single-img
18 December 2019

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധ ശിക്ഷ ശരിവച്ച് സുപ്രീം കോടതി. പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധ ശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജിയില്‍ പുതിയതായി ഒന്നും ഇല്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാറിന്റെ പുനപരിശോധനാ ഹര്‍ജി തള്ളുകയായിരുന്നു.


ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവര്‍ വധശിക്ഷയ്ക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.