ജാമിഅ ക്യാമ്പസില്‍ കയറിയത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് , 75 കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു;പൊലീസിന്റെ എഫ്‌ഐആര്‍

single-img
18 December 2019

പൗരത്വഭേദഗതിയെ തുടര്‍ന്ന് ജാമിഅ യൂനിവേഴ്‌സിറ്റിയില്‍ കയറി അതിക്രമം അഴിച്ചുവിട്ട നടപടികളെ ന്യായീകരിച്ച് പൊലീസിന്റെ എഫ്‌ഐആര്‍. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് വേണ്ടിയും അക്രമകാരികളെ അന്വേഷിച്ചുമാണ് പൊലീസ് സേന ക്യാമ്പസിനകത്ത് കയറിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി 75 കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധരും ക്യാമ്പസിനകത്ത് നിന്ന് പൊലീസിനെ കല്ലെറിഞ്ഞുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

ജാമിഅ യൂനിവേഴ്‌സിറ്റിയിലെ ആസിഫ് ഇഖ്ബാല്‍,ചന്ദന്‍കുമാര്‍,കാസിം,മുന്‍കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് ഖാന്‍ എന്നിവരടക്കം ഏഴ് പേരെയും പ്രതികളാക്കി കേസെടുത്തിട്ടുമുണ്ട്. പൊലീസിന്റെ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റിരുന്നത്. രണ്ട് പേര്‍ പൊലീസിന്റെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.