25 കോടിയുടെ നികുതിവെട്ടിപ്പ്; കോഴിക്കോട് സ്വര്‍ണവ്യാപാരി അറസ്റ്റില്‍

single-img
18 December 2019

കോഴിക്കോട്: ജിഎസ്ടി വെട്ടിപ്പിനെ തുടര്‍ന്ന് കോഴിക്കോട് സ്വര്‍ണവ്യാപാരിയെ കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇമാസ് ഗോള്‍ഡ് ആന്റ് ഡയമണ്ട് ഉടമകളില്‍ ഒരാളും കൊടുവള്ളി ചുണ്ടപ്പുറം സ്വദേശിയുമായ ബഷീറാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. സ്വര്‍ണാഭരണശാലകളിലേക്ക് ആഭരണങ്ങള്‍ വിതരണം ചെയ്യുന്ന ഇമാസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ രണ്ടായിരം കിലോ സ്വര്‍ണം ജിഎസ്ടി അടക്കാതെ ഇയാള്‍ വില്‍പ്പന നടത്തിയതായാണ് കണ്ടെത്തിയിരിക്കു്‌നനത്.

25 കോടിരൂപയുടെ നികുതി തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നും കേരളത്തിലെ 300 ഓളം കടകളില്‍ സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്യുന്ന ഇവര്‍ ബില്‍ സൂക്ഷിക്കാതെയാണ് വില്‍പ്പനകള്‍ നടത്തിയതെന്നും ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. ഇവരില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത 16 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.സ്ഥാപനത്തിന്റെ മറ്റ് ഉടമസ്ഥരും പങ്കാളികളുമൊക്കെ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.