പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ല; മാര്‍പ്പാപ്പ

single-img
18 December 2019

വത്തിയ്ക്കാന്‍ : കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ലെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡന കേസുകളില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാന്റെ തീരുമാനം.

കത്തോലിക്കാ സഭാ രേഖകളില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത നീക്കുന്ന ചരിത്രപരമായ നിലപാടാണിത്. നിയമസംവിധാന ത്തോടു സഹകരിക്കുകയും വിവരങ്ങള്‍ പൊലീസിന് കൈമാറുകയും ചെയ്യും. 18 വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കും.

ചരിത്രപരമായ നയംമാറ്റം വത്തിക്കാന്‍ വെളിപ്പെടുത്തിയത് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് . വത്തിയ്ക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്