ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥനങ്ങള്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

single-img
18 December 2019

ആന്ധ്രാപ്രദേശിന് മൂന്നു തലസ്ഥാനങ്ങളൊരുക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശം.മൂന്നു തലസ്ഥാനങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ മൂന്നു മേഖലകളിലെയും ജനങ്ങള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്നാണ് വിശദീകരണം.

വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.

മുഖ്യമന്ത്രി തന്നെയാണ് ത്രിതല തലസ്ഥാന പദ്ധതി നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിച്ചത്.മുന്‍ മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഒറ്റതലസ്ഥാനമെന്ന് ആശയത്തിന് നേരെ വിരുദ്ധമായാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പദ്ധതി.