പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ ശ്രമം; കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷം

single-img
18 December 2019

തൃശൂര്‍; തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാനുള്ള എബിവിപിയുടെ ശ്രമം എസ്എഫഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ സെ​മി​നാ​ര്‍ ന​ട​ത്താ​നു​ള്ള എ​ബി​വി​പി നീ​ക്കം ചോ​ദ്യം ചെ​യ്താ​ണ് എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ എ​ത്തി​യ​ത്. ക്ലാ​സി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു പ്ര​വ​ര്‍​ത്ത​ക​രെ പ​ത്തോ​ളം വ​രു​ന്ന എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര്‍ എ​ത്തി​യ​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്. മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.