പൗരത്വ ഭേദഗതി; കോണ്‍ഗ്രസിനെ പഴിചാരി അമിത് ഷാ

single-img
18 December 2019

ഡല്‍ഹി: ദേശീയ പൗരത്വ ഭേഗദതിക്കെതിരായി രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതിരോധം.

ബില്‍ നടപ്പാക്കിയതുവഴി മറ്റു രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം പാലിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് അമിത് ഷാ പറഞ്ഞു.

പാക്കിസ്താനില്‍നിന്ന് വന്ന എല്ലാ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കാന്‍ തയ്യാറാവുമോയെന്ന് താന്‍ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസിനേയും വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.