അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടിയെന്ന് ഐഷ റെന്ന

single-img
18 December 2019

ദില്ലി: സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടിയെന്ന് ജാമിഅമിലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഐഷ റെന്ന. പൗരത്വഭേദഗതിക്ക് എതിരായി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഐഷ റെന്ന അടക്കമുള്ള മുസ്ലിം വിദ്യാര്‍ത്ഥിനികളാണ്. ഐഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് സംഘപരിവാറിന്റെ മാസ് റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തിലാണ് ഐഷയുടെ പ്രസ്താവന. എന്തൊക്കെ സംഭവിച്ചാലും താന്‍ പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധം തുടരുമെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് സമരം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ഐഷയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ചൊവ്വാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് നീക്കിയിരുന്നു.