നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷം, ഞങ്ങള്‍ക്ക് സഹോദരങ്ങളാണ്; പൗരത്വ ഭേദഗതിയില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

single-img
18 December 2019

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടക്കുന്നത്.മലയാള സിനിമയില്‍ നിരവധി താരങ്ങളാണ് ബില്ലിനെതിരെ പ്രതിഷേധം അറിയിച്ച് പ്രതികരിച്ചത്. ഇപ്പോഴിതാ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് തന്റെ വിയോജിപ്പറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

”നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൌരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക.”

For u they are a minority. For us they are our brothers and sisters. Pls take ur CAB and drive away to a land far far away from us. Please take all ur bills while u go, including the NRC..

Posted by Vineeth Sreenivasan on Tuesday, December 17, 2019