മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിടിയില്‍

single-img
18 December 2019

തൃശൂരില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടിയ പ്രതികളിലൊരാളെ പിടികൂടി. അസം സ്വദേശി രാഹുലാണ് പിടിയിലായത്. തൃശൂര്‍ ഒളരിയില്‍ വെച്ചാണ് ആറുപ്രതികളിലൊരാളെ പിടികൂടിയത്.

ഇന്നലെയാണ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിവിധ കേസുകളില്‍ പ്രതികളായ ഏഴ് അന്തേവാസികള്‍ രക്ഷപ്പെട്ടത്. പൊലീസിനെയും നഴ്‌സിനെയും ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടിരുന്നത്. പൊലീസുകാരന്റെ സ്വര്‍ണമാലയും വാച്ചും കവര്‍ന്നതായും ആരോപണമുണ്ട്. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.