വീണ്ടും കപ്പല്‍ കൊള്ള; ആഫ്രിക്കന്‍ കടലില്‍ 20 ഇന്ത്യാക്കാരെ ബന്ദികളാക്കി

single-img
18 December 2019

ടോഗോ: പടിഞ്ഞാറാന്‍ ആഫ്രിക്കന്‍ കടലില്‍ വീണ്ടും കപ്പല്‍ കൊള്ള.ഇത്തവണ 20 ഇന്ത്യാക്കാരെയാണ് കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയത്. അംഗോളയില്‍ നിന്ന് ലോമിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന കപ്പലാണ് റാഞ്ചിയത്.

ഇവരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.കൊള്ളക്കാര്‍ കപ്പല്‍ ആക്രമിക്കുകയും കൈക്കലാക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ യൂണിയന്‍ മാരിടൈം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.