നിര്‍ഭയക്കേസില്‍ പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

single-img
17 December 2019

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയി കുമാര്‍ സിങിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫി ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത്. തുറന്ന കോടതിയില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍. കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവര്‍ നേരത്തെ വധശിക്ഷ യ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി