ജാമിയ സര്‍വകലാശാലയിലെ ആക്രമണം; പൊലീസിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

single-img
17 December 2019

ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. പൊലീസ് നടപടിക്കെതിരായി ഹ്യൂമന്‍സ് റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍.


പ്രശ്‌നത്തില്‍ കോടതി ഇടപെടണം, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണം, നഷ്ടപരിഹാരം നല്‍കണം, തടങ്കലില്‍ വച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടണം, വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കരുത് എന്നീ ആവശ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഹര്‍ജി.


ചീഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കലാപം നിര്‍ത്തിയാല്‍ ഇന്ന് വാദം കേള്‍ക്കാമെന്നാണ് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതേസമയം സര്‍വകലാശാലയിലെപൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.