പൗരത്വഭേദഗതി പിന്‍വലിക്കുംവരെ സമരമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍

single-img
17 December 2019

പൗരത്വ നിയമഭേതഗതിക്കെതിരെ മദ്രാസ് സര്‍വ്വകലാശാലയിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്ക് പുറത്തുവെച്ച് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍വകലാശാല രജിസ്ട്രാറുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയക്കുമെന്നും അതിനാല്‍ സമരം നിര്‍ത്തണമെന്നുമായിരുന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍
പൗരത്വ നിയമഭേതഗതി നിയമം റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.48 മണിക്കൂര്‍ തുടരുന്ന സമരം വരും ദിവസങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്. അതേസമയം മദ്രാസ് സര്‍വകലാശാല പതിനാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാവുകയാണ്. ഡിഎംകെയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പു.