വയനാട്ടില്‍ സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു

single-img
17 December 2019

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഗവണ്‍മെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പുകടിയേറ്റത്. സ്‌കൂള്‍ മുറ്റത്ത് വെച്ചാണ് സംഭവം. കുട്ടിയെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ വീണ്ടും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇന്ന് കോടതി അനുവദിച്ചിരുന്നു. ഷെഹലയെ പാമ്പുകടിയേറ്റ ശേഷം സമയോചിതമായി ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരുന്നത്. ഇതിനെതിരെ വ്ന്‍ പ്രതിഷേധമാണ് നടന്നിരുന്നത്.