‘പ്രതി പൂവന്‍ കോഴി’; പുതിയ ടീസര്‍ പുറത്തിറങ്ങി

single-img
17 December 2019

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
റോഷന്‍ ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം പിന്മാറുകയായി രുന്നു.