‘ ഐക്യത്തിനെതിരായ ഏത് ശ്രമങ്ങളെയും നിരുത്സാഹപ്പെടുത്തണം’പൗരത്വ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി

single-img
17 December 2019

കൊച്ചി: പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധമുയര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജാതി,മത, വര്‍ണ പരിഗണനകള്‍ക്ക് അതീതമായി ഉയരുമ്പോള്‍ മാത്രമാണ് നമുക്ക് രാജ്യം എന്ന നിലയില്‍ മുമ്പോട്ട് പോകാന്‍ സാധിക്കുക. ഈ ഐക്യത്തിന് എതിരായ ഏത് ശ്രമങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് വാളിലാണ് താരം പൗരത്വഭേദഗതി സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിലും ജാമിഅ മിലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ നടി പാര്‍വതി,പ്രഥ്വിരാജ്, ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബന്‍,ഷെയിന്‍ നിഗം,ഇന്ദ്രജിത്ത്,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വബില്ലിനെതിരായ വിപ്ലവത്തിന് പിന്തുണയെന്നായിരുന്നു പല താരങ്ങളുടെയും പോസ്റ്റ്.അതേസമയം ഈ വിഷയത്തില്‍ മെഗാസ്റ്റാറുകളിലൊരാളായ മോഹന്‍ലാലിന്റെ പ്രതികരണം ഇതുവരെയും വന്നിട്ടില്ല.