ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാ മേധാവി

single-img
17 December 2019

ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേന മേധാവിയായി ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി ഈ മാസം 31 ന് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നരവാനെ മേധാവി യാകുന്നത്‌.

കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ ഉദ്യോഗസ്ഥനാണ് നരവാനെ. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും നരവാനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.