പൊലീസ് വേഷത്തില്‍ തകര്‍ത്ത് സ്റ്റൈല്‍ മന്നന്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ദര്‍ബാര്‍’ ട്രെയിലര്‍

single-img
17 December 2019

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ട്രയ്‌ലര്‍ ആണ് ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമത്. റിലീസ് ചെയ്ത് 14 മണിക്കൂറിനുള്ളില്‍ അഞ്ചു മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.

നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റൈല്‍ മന്നന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് താരം എത്തുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹന്‍. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക.