മോ​ദി വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം; സോ​ണി​യ ഗാ​ന്ധി

single-img
17 December 2019

ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി മോദി മാറിക്കഴിഞ്ഞുവെന്ന് സോണിയ പറഞ്ഞു.

‘സമാധാനവും ഐക്യവും നിലനിര്‍ത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ബിജെപി സര്‍ക്കാര്‍. അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാവായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാജ്യത്തെ വിദ്വേഷത്തിന്റെ അഗാധതയിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയുമാണ് സര്‍ക്കാര്‍’ -സോണിയ ​ഗാന്ധി പറഞ്ഞു.

രാജ്യത്ത് ഉ​യ​ര്‍​ന്നു വ​രു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭം മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.