പൗരത്വഭേദഗതി; കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

single-img
17 December 2019

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യുവാക്കളെ ജയിലില്‍ അടക്കുകയും ചെയ്ത കേരളസര്‍ക്കാരിന്റെ നയങ്ങള്‍ ഇരട്ടത്താപ്പെന്ന് വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ അന്യവത്കരിക്കുന്ന പൗരത്വബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും.പൊലീസ് സംരക്ഷണവും ഉറപ്പാണ്.

എന്നാല്‍ ചിന്തിക്കുന്ന ,പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്ക് എതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പാണ്. രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ഹള്‍. ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്‍? എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഒരു ശരാശരി മലയാളിയുടെ സംശയങ്ങള്‍’ എന്ന തലവാചകത്തോട് കൂടിയാണ് അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. പൗരത്വബില്ലില്‍ പ്രതിഷേധിച്ച് മലയാളത്തിലെ യുവതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.