ദേശീയ പൗരത്വ ഭേദഗതി ബില്‍; കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മായാവതി

single-img
17 December 2019

ലഖ്‌നൗ: ദേശീയ പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി ബിഎസ് പി അധ്യക്ഷ മായാവതി. ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു താക്കീത്.

ഭരണഘടനാവിരുദ്ധമായ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ്​ നേരത്തെ ചെയ്​തതു​ പോലെ അടിയന്താരവസ്ഥക്ക്​ സമാനമായ സാഹചര്യം​ സൃഷ്​ടിക്കാനാണ്​ ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നും മായാവതി പ്രതികരിച്ചു.

ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ നേരിട്ട് കാണാന്‍ പാര്‍ട്ടിയോഗം തീരുമാനിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ് നിയമ സഭയിലും ബില്ലിനെതിരായി ബി എസ് പി പ്രതിഷേധമറിയിക്കു മെന്നും മായാവതി പറഞ്ഞു.