‘അവര്‍ കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണ്‌’ ; കേന്ദ്രത്തെ വിമര്‍ശിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടന്‍ സിദ്ധാര്‍ഥ്‌

single-img
17 December 2019

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളോട് എന്നും തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് നടന്‍ സിദ്ധാര്‍ഥ്. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാര്‍ഥ്.

സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തിയ ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പരോക്ഷമായി വിമര്‍ശിച്ചാണ് ട്വിറ്ററിലെ പ്രതികരണം. അവര്‍ രണ്ടു പേര്‍ കൃഷ്ണനും അര്‍ജുനനുമല്ല ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു ട്വീറ്റ്.