ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവ് കേസില്‍ ഇന്ന് വിധി പറയും

single-img
16 December 2019

ഡല്‍ഹി: രാജ്യം ചര്‍ച്ച ചെയ്ത ഉന്നാവ് കേസില്‍ ഇന്ന് വിധി പറയും. ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ബലാത്സംഗ കേസിലാണ് ഇന്ന് വിധി പറയുക. കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്.

ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ലക്നൗ കോടതിയില്‍ നിന്ന് തീസ് ഹസാരിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ച കേസിലും കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2017ലാണ് എംഎല്‍എയും സംഘം പീഡിപ്പിച്ചത്. കുല്‍ദീപ് സെന്‍കാറടക്കം കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.