പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും; പ്രദേശത്ത് നിരോധനാജ്ഞ

single-img
16 December 2019

കൊച്ചി: പുതുവൈപ്പിനില്‍ നിര്‍ത്തിവച്ച എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്നായിരുന്നു നിര്‍മ്മാണം നിര്‍ത്തിവച്ചത്. പ്രതിഷേധം തടയാനുള്ള നടപടികളുടെ ഭാഗമായി പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കഴിഞ്ഞ തവണ ഉണ്ടായതുപോലുള്ള പ്രതിഷേധം കണക്കിലെടുത്താണ് പ്രദേശത്ത് 144 പ്രഖ്യാപിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സംഘത്തെയാണ് പുതുവൈപ്പിനില്‍ വിന്യസിച്ചിരിക്കുന്നത്. പുതുവൈപ്പിന്‍, എളങ്കുന്നപ്പുഴയിലെ 10 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

രണ്ടുവര്‍ഷത്തോളം മുടങ്ങിക്കിടന്ന പദ്ധതിയാണ് പുനരാരംഭിക്കുന്നത്.2010ല്‍ ​നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും പാ​രി​സ്ഥി​തി​ക വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. പാ​രി​സ്ഥി​തി​ക വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്ക് ഇ​നി ആ​റു മാ​സം കൂ​ടി​യേ സാ​ധു​ത​യു​ള്ളു.  ഈ സാഹചര്യത്തിലാണ് നിര്‍മ്മാണം പുനരാരംഭിക്കുന്നത്. പദ്ധതിയുടെ 45 ശതമാനം മാത്രമേ ഇതുവരെ പൂര്‍ത്തീകരിക്കാനായുള്ളു.