പൗരത്വഭേഗദതി ബില്ലിനെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

single-img
16 December 2019

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേഗദതി ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.ബില്ലിനെ എതിര്‍ത്ത് നിലപാടു പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. സംസ്ഥാനത്ത് ഇന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ധര്‍ണ നടക്കും. ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത മായാണ് ധര്‍ണ നടത്തുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവു മടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപു രത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.