ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

single-img
16 December 2019

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോങത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജാമിയ മില്ലിയ സര്‍വകലാശാല യിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ക്ഷോ​ഭം ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള താ​ക്കീ​താ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 67 വി​ദ്യാ​ര്‍​ഥി​ക​ളെ വി​ട്ട​യ​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ്ര​ക്ഷോ​ഭം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ചു.