അലിഗഡില്‍ റോഡരികിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത് പൊലീസ്; വീഡിയോ പുറത്ത്

single-img
16 December 2019

ഡല്‍ഹി: അലിഗഡില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.റോഡരികിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന പൊലീസിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കുകളാണ് പൊലീസുകാര്‍ അടിച്ചു തകര്‍ക്കുന്നത്.രേരത്തെ ജാമിയ മിലിയ സര്‍വകലാശാല യില്‍ സംഘര്‍ഷം നടന്ന സമയത്ത് പൊലീസുകാര്‍ ബസിന് തീവയക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പൊലീസുകാരാണ് തീവച്ചതിനു പിന്നിലെന്ന് വിദ്യാര്‍ഥികളും ആരോപിച്ചിരുന്നു.