പിഐബിയുടെ ഔദ്യോഗിക ടിറ്ററില്‍ ജാമിയയ്ക്കുവേണ്ടി ട്വീറ്റു ചെയ്ത ജീവനക്കാരിയാര്?; ട്വീറ്റു പിന്‍വലിച്ച് നടപടി സ്വീകരിച്ച് അധികൃതര്‍

single-img
16 December 2019

ഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒദ്യോഗിഗ ടി്റ്റര്‍ പേജില്‍ ജാമിയ മിലിയ സര്‍വകലാശാല വിഷയത്തില്‍ ജീവനക്കാരിയുടെ പ്രതികരണം. സ്വന്തം പേജും ഒഫീഷ്യല്‍ പേജും മാറിപ്പോയതാണ് പിശകിന് കാരണം.

ജാമിയ യുദ്ധക്കളമായി മാറുന്നത് കാണാനാകില്ല. എന്‍രെ കലാലായം രക്തം ചിന്തുന്നത് അനുവദിക്കാനുമാകില്ല. എന്നായിരുന്നു ട്വീറ്റ്. വിദ്യാര്‍ഥികളോടുഅക്രമം അവസാനിപ്പിക്കുക ,ജാമിയയോടൊപ്പം എന്നീ ഹാഷ് ടാഗുകളും പങ്കുവച്ചിരുന്നു.

ഏതായാലും സംഭവും കൈവിട്ടു പോയതോടെ അധികൃതര്‍ നടപടിയെടുത്തു. ട്വീറ്റ് നിക്കം ചെയ്തതിനുശേഷം ഔദ്യോഗിക പേജില്‍ ക്ഷമാപാണത്തോടെ വിശദീകരണക്കുറിപ്പും നല്‍കുകയായിരുന്നു.