മാമാങ്കം വ്യാജപ്പതിപ്പ് ; ഡൗണ്‍ലോഡ് ചെയ്തവരെയും പ്രതിചേര്‍ക്കാനൊരുങ്ങി പൊലീസ്

single-img
16 December 2019

കൊച്ചി: മമ്മൂട്ടി നായകനായെത്തിയ ബിഗ്ബജറ്റ് ചിത്രം മാമാങ്കം വ്യജ പതിപ്പ് പുറത്തിറങ്ങിയ കേസില്‍ കൂടുതല്‍ നടപടികള്‍ ക്കൊരുങ്ങി പൊലീസ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ഡൊമിനിക് നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് പകര്‍പ്പവകാശ നിയമപ്രകാരം കേസെടുത്തു.

ഗോവിന്ദ് എന്ന പ്രൊഫൈല്‍ പേരുള്ളയാളാണു ‘ടെലഗ്രാം’ ആപ് വഴി സിനിമ അപ്‌ലോഡ് ചെയ്തത് എന്നു പൊലീസ് കണ്ടെത്തി. ഇയാളാണു കേസിലെ ഒന്നാം പ്രതി. സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടവരും കേസില്‍ പ്രതിയാകുമെന്നു സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

സി​​​നി​​​മ പു​​​റ​​​ത്തി​​​റ​​​ങ്ങി ര​​​ണ്ടാം ദി​​​വ​​​സം മു​​​ത​​​ല്‍​​​ക്കാ​​​ണു വ്യാ​​​ജ​​​പ​​​തി​​​പ്പു​​​ക​​​ള്‍ ഇ​​​ന്‍റ​​​ര്‍​​​നെ​​​റ്റി​​​ല്‍ പ്ര​​​ച​​​രി​​​ച്ചു​​ തു​​​ട​​​ങ്ങി​​​യ​​​ത്. ടെ​​​ലി​​​ഗ്രാ​​​മി​​​ല​​​ട​​​ക്കം വ്യാ​​​ജ​​ന്‍​​മാ​​​ര്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ തെ​​​ളി​​​ഞ്ഞു.
സിനിമയെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെ പറ്റിയും സെന്‍ട്രല്‍ പ‌ൊലീസ് അന്വേഷണം തുടങ്ങി.